ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കും നാമജപ പ്രതിഷേധങ്ങള്‍ക്കും വിലക്ക്: ലംഘിച്ചാല്‍ നിയമ നടപടി

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കും നാമജപ പ്രതിഷേധങ്ങള്‍ക്കും വിലക്ക്: ലംഘിച്ചാല്‍ നിയമ നടപടി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റേയും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ആര്‍എസ്എസ് പോലുള്ള സംഘടനകളുടെ മാസ്ഡ്രില്‍, ശാഖകള്‍, കൂട്ടായ്മകള്‍, ആയോധന പരിശീലനം എന്നിവയടക്കമുള്ളവയ്ക്കാണ് നിരോധനം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നിവ കണ്ടെത്താന്‍ ദേവസ്വം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തും. ബോര്‍ഡിനെതിരെ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്ര ഭൂമിയില്‍ ഉപദേശക സമിതി ഉള്‍പ്പെടെ പ്രതിഷേധ യോഗം നടത്തുന്നതും നിരോധിച്ചു. ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്നു ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങള്‍, ഫ്‌ളെക്‌സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കണം. ആര്‍എസ്എസ് പ്രവര്‍ത്തനം നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിലക്കും നടപടികളും.

ഉപദേശക സമിതികള്‍ അച്ചടിക്കുന്ന നോട്ടീസുകള്‍, ലഘു ലേഖകള്‍ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മീഷണര്‍ അംഗീകരിച്ച ശേഷമേ വിതരണം ചെയ്യാവൂ എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.