വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് സ്റ്റിൻ വെൽബി

വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് സ്റ്റിൻ വെൽബി

വത്തിക്കാൻ സിറ്റി: ജറുസലേം എപ്പിസ്‌കോപ്പൽ രൂപതയുടെ ഐക്യദാർഢ്യ സന്ദർശനത്തിനായി വത്തിക്കാനിലെത്തിയ കാന്റർബറി ആർച്ച് ബിഷപ്പ് സ്റ്റിൻ വെൽബി ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചു. അതോടൊപ്പം പാലസ്തീനിലെ ഗാസയിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദൈവാലയ പരിസരത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാനായി ജറുസലേമിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഹോസാം നൗമിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിലും ബിഷപ്പ് പങ്കെടുത്തു. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ആംഗ്ലിക്കൻ ബിഷപ്പുമാരും വൈദികരും പ്രാർത്ഥനയിൽ പങ്കെടുത്തത്.

ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പിതാവ് തിയോഫിലോസ് മൂന്നാമൻ, സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ​​വികാരി മാർ യാക്കൂബ് എഫ്രേം സെമാൻ, ഡോ. ഫാദർ ഫ്രാൻസെസ്കോ പാറ്റൺ, ജറുസലേമിലെ ലാറ്റിൻ പിതാവായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയും പ്രാർത്ഥനയിൽ പങ്കെടുത്തു. സമീപകാല ദുരന്തങ്ങളിൽ ഏറ്റവുമധികം നാശം വിതച്ച ദൈവാലയങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വിശുദ്ധ ഭൂമിയിൽ സമാധാനം പുലരാനായി ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാനുമായായിരുന്നു ഈ ഒരുമിച്ചു കൂടൽ.

ഞങ്ങൾ വലിയ ദുഖത്തിലാണ് ജീവിക്കുന്നത്. വളരെക്കാലമായി സഹിച്ചുനിൽക്കുന്ന ആ കുടുംബങ്ങളുടെ വേദന വളരെ വലുതാണ്, ഞങ്ങൾ അവർക്കൊപ്പം നിൽക്കുന്നു. ഈ അവസ്ഥ എത്രയും വേഗം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്ന് കർദിനാൾ പിസബല്ല പറഞ്ഞു.

ഈ പ്രദേശവും സമീപ പ്രദേശങ്ങളും സൈനിക ലക്ഷ്യങ്ങളാണെന്ന് അറിയാം. ഗാസ മുനമ്പിലെ ഒരു സ്ഥലവും സുരക്ഷിതമല്ല എവിടെ പോകണമെന്ന് അവിടുത്തെ സാധരണക്കാർക്കറിയില്ല. അതുകൊണ്ട് അവർ ദൈവലാലയത്തിൽ താമസിക്കാനും പ്രാർത്ഥിക്കാനും ദൈവത്തിൽ ആശ്രയിക്കാനും ഇഷ്ടപ്പെടുന്നു. ഈ അവസ്ഥയിലും ശക്തമായ വിശ്വാസം അവർ എങ്ങനെ നിലനിർത്തുന്നു എന്നത് വളരെ ആവേശകരമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

ഒക്ടോബർ 17 ന് വൈകുന്നേരം ഗാസയിലെ അൽ അഹ്‌ലി ആംഗ്ലിക്കൻ ഹോസ്പിറ്റലിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രയേലും തമ്മിലുള്ള ആരോപണങ്ങൾ തുടരുന്നതിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ സമീപത്തെ കോമ്പൗണ്ടിനുള്ളിലെ ഒരു കെട്ടിടം തകർന്നിരുന്നു.

നിലവിൽ 18 പേർക്ക് പരിക്കേൽക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ചിലരുടെ നില ഗുരുതരമാണ് വരും മണിക്കൂറുകളിൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ഭയമുണ്ടെന്ന് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് സഭ പറ‍ഞ്ഞു. പള്ളിയല്ല, പള്ളിക്ക് സമീപമുള്ള ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നത് എന്നാൽ സെന്ററിന്റെ പ്രദേശത്തെ ഒരു പള്ളിയുടെ മതിലിന് കേടുപാടുകൾ സംഭവിച്ചെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.