കൊച്ചിയില്‍ കൊമ്പന്മാര്‍ക്ക് സമനിലക്കുരുക്ക്

കൊച്ചിയില്‍ കൊമ്പന്മാര്‍ക്ക് സമനിലക്കുരുക്ക്

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനു സമനില. സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളും സ്വന്തം തട്ടകത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ കൊമ്പന്‍മാര്‍ക്ക് വിജയം കൈപ്പിടിയിലൊതുക്കാനായില്ല.

12ാം മിനിട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കി നോര്‍ത്ത് ഈസ്റ്റ് ഞെട്ടിച്ചു. ജിതിന്‍ എം എസിന്റെ പാസു സ്വീകരിച്ച നെസ്റ്റര്‍ അല്‍ബെയ്ച്ച് വലകുലുക്കിയപ്പോള്‍ ആരാധകര്‍ ഞെട്ടിത്തരിച്ചു.

ഗോള്‍ വീണതോടെ ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് പലകുറി മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ മാത്രം മടക്കാനായില്ല. എതിരില്ലാത്ത ഒരു ഗോളിന്റെ മുന്‍കൂക്കവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം പകുതി അവസാനിപ്പിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി പിന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതി തുടങ്ങി അധികസമയം കഴിയുംമുന്‍പ് തന്നെ ഗോള്‍ മടക്കി. ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ഫാറൂഖിയാണ് സമനില ഗോള്‍ നേടിയത്.

49ാം മിനുറ്റില്‍ ലൂണയുടെ ഫ്രീകിക്കിനു തലവച്ച ഡാനിഷ് ഫറൂഖിയുടെ ലക്ഷ്യം തെറ്റിയില്ല. തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ നേടിയതിനു ശേഷവും ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് വിജയം കൈയെത്തി പിടിക്കാനായില്ല. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് നാലാമതും നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.