ആലപ്പുഴയില്‍ എലിപ്പനി പടരുന്നു; അഞ്ച് ദിവസത്തിനിടെ മൂന്ന് മരണം

ആലപ്പുഴയില്‍ എലിപ്പനി പടരുന്നു; അഞ്ച് ദിവസത്തിനിടെ മൂന്ന് മരണം

ആലപ്പുഴ: ആലപ്പുഴയില്‍ എലിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലായാണ് മരണം രേഖപ്പെടുത്തിയത്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

എന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന മുന്നറിയിപ്പ് അവഗണിക്കുന്നതാണ് രോഗം കൂടുവാന്‍ കാരണമാകുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

ഇടവിട്ട് പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് പ്രധാന കാരണം. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.