അമേരിക്കയിൽ സിനഗോഗ് പ്രസിഡന്റായ ജൂതവനിതയെ ‌കുത്തിക്കൊന്നു

അമേരിക്കയിൽ സിനഗോഗ് പ്രസിഡന്റായ ജൂതവനിതയെ ‌കുത്തിക്കൊന്നു

മിഷിഗൺ : ഹമാസിനെതിരെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ അമേരിക്കയിൽ സിനഗോഗ് (ജൂത പള്ളി) പ്രസിഡൻറായ വനിത കുത്തേറ്റ് കൊല്ലപ്പെട്ടനിലയിൽ. ഡെട്രോയിറ്റ് സിനഗോഗ് ബോർഡ് പ്രസിഡൻറ് സാമന്ത വോൾ ആണ് ശനിയാഴ്‌ച കുത്തേറ്റ് മരിച്ചത്. ഇന്നലെ രാവിലെ സാമന്തയെ വീടിന് പുറത്ത് കുത്തേറ്റ ഒന്നിലധികം മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡിട്രോയിറ്റ് ഡൗൺടൗണിലെ ഐസക് അഗ്രി ഡൗൺടൗൺ സിനഗോഗ് ബോർഡിൻറെ പ്രസിഡൻറായിരുന്നു. സാമന്ത ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിലും സാമന്ത ഇടപെട്ടിരുന്നു. ശനിയാഴ്‌ച രാവിലെയാണ് ഒരു യുവതി ചലനമറ്റ് കിടക്കുന്നതായി ഡിട്രോയിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെൻറിലേക്ക് കോൾ എത്തുന്നത്.

തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ രക്തത്തിൽ പൂണ്ടുകിടക്കുന്ന സാമന്തയെയാണ് കണ്ടത്. സംഭവ സ്ഥലത്ത് വച്ച് തന്നെ സാമന്ത മരിച്ചതായാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. സാമന്തയുടെ വീടിനുള്ളിൽ വച്ചു തന്നെയാണ് കുറ്റകൃത്യം നടന്നതെന്നാണ് പൊലീസിൻറെ അനുമാനം.

കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, കേസ് അന്വേഷണത്തിനായി നരഹത്യയുമായി ബന്ധപ്പെട്ട യൂണിറ്റിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതേസമയം കുറ്റകൃത്യത്തെപ്പറ്റി അന്വേഷണത്തിൽ ലോക്കൽ പൊലീസിനെ സഹായിക്കുമെന്ന് ഡെട്രോയിറ്റിലെ എഫ്ബിഐ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.