ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ല: നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ല: നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. സ്ഥാനാര്‍ത്ഥിത്വത്തെക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും അത് നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധ എന്നും അദേഹം പറഞ്ഞു.

ജോസ് കെ. മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം ലഭിച്ചേക്കും. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ കോട്ടയം ജോസഫ് ഗ്രൂപ്പിന് നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പി.ജെ ജോസഫ് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ്, പി.സി തോമസ്, പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.