ഹമാസിനും പാലസ്തീനും അനുകൂല മുദ്രാവാക്യം വിളിച്ച് പ്രകടനം; ഈരാറ്റുപേട്ടയില്‍ ഇമാമുമാരടക്കം 20 പേര്‍ക്കെതിരെ കേസ്

ഹമാസിനും പാലസ്തീനും അനുകൂല മുദ്രാവാക്യം വിളിച്ച് പ്രകടനം; ഈരാറ്റുപേട്ടയില്‍ ഇമാമുമാരടക്കം 20 പേര്‍ക്കെതിരെ കേസ്

ഈരാറ്റുപേട്ടയില്‍ തീവ്രവാദമെന്ന ജില്ലാ പൊലീസ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംഭവം.

ഈരാറ്റുപേട്ട: ഹമാസ് ഭീകര സംഘടനയ്ക്കും പാലസ്തീനും അനുകൂലമായി മുദ്രാവാക്യം വിളിച്ച് ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തിയ ഇമാമുമാരടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പുത്തന്‍പള്ളി ഇമാം കെ.എ മുഹമ്മദ് നദീര്‍ മൗലവി, മുഹ്യിദ്ദീന്‍ പള്ളി ഇമാം വി.പി സുബൈര്‍ മൗലവി, നൈനാര്‍ പള്ളി മഹല്ല് പ്രസിഡന്റ് പി.ഇ മുഹമ്മദ് സക്കീര്‍, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി.എം മുഹമ്മദ് ഇല്‍യാസ്, അയ്യൂബ് ഖാന്‍ എന്നിവരടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസ്.

എന്നാല്‍ അനധികൃതമായി സംഘം ചേരല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ആറ് മാസം വരെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന വകുപ്പുകളാണിവ. വെള്ളിയാഴ്ചയിലെ നമസ്‌കാരത്തിന് ശേഷം ഉച്ചകഴിഞ്ഞാണ് റാലി നടത്തിയത്.

ഈരാറ്റുപേട്ടയില്‍ തീവ്രവാദമെന്ന ജില്ലാ പൊലീസ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംഭവം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥലത്ത് തീവ്രവാദ പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും രംഗത്ത് വരികയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.