തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് എക്സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്ന് എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. 2019 ല്‍ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കുള്ള മെഡല്‍ വിതരണം എക്സൈസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മയക്കുമരുന്നു മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപ്പാക്കും. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യം ഇവിടങ്ങളില്‍ വിപുലമാക്കും. ഇതിന്റെ ഭാഗമായി എക്‌സൈസ് സേനയില്‍ വനിതകളുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.
ജനങ്ങളുടെ ജീവിതമായിരിക്കണം ഓരോ എക്സൈസ് ഉദ്യോഗസ്ഥരുടെയും മനസില്‍ ഉണ്ടാകേണ്ടത്. അഴിമതിയുടെ ഒരു തരത്തിലുമുള്ള സ്വാധീനത്തിനും ഉദ്യോഗസ്ഥര്‍ വശംവദരാകാന്‍ പാടില്ല. സ്വന്തം കുടുംബത്തെപ്പോലെ പൊതുസമൂഹത്തെയും കാണുന്ന കാഴ്ചപ്പാടോടെ ഓരോ എക്സൈസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചാല്‍ സമൂഹത്തില്‍ നിന്നും ലഹരി തുടച്ചുനീക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ലഹരി കടത്തിന് പുതുമാര്‍ഗ്ഗങ്ങളാണ് മാഫിയകള്‍ സ്വീകരിച്ചുവരുന്നത്. ഇത് കണ്ടെത്തി ഫലപ്രദമായി ചെറുക്കുന്നതിന് എക്സൈസ് സേനയ്ക്ക് കഴിയുന്നുണ്ട്. എക്സൈസ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.എല്ലാ തരത്തിലുള്ള ലഹരി ഉപയോഗവും മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് എതിരാണ്. അതിനെ പ്രതിരോധിക്കുമ്പോള്‍ തന്നെ സാധാരണ കുടുംബങ്ങളിലുള്‍പ്പെടെ ലഹരി വരുത്തുന്ന വിപത്തിനെക്കുറിച്ച് ബോധവത്ക്കരണം നടത്താനും കഴിയണം. സര്‍ക്കാരിന്റെ ആര്‍ജ്ജവമുള്ള ജനകീയ മുഖവും ഇച്ഛാശക്തിയും എന്‍ഫോഴ്സ്മെന്റിലൂടെ പ്രാവര്‍ത്തികമാകുന്നത് സേനാംഗങ്ങളിലൂടെയാണ് എന്ന ബോധ്യം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററുകള്‍ താലൂക്ക് തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. എക്സൈസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മികച്ച എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കാഴ്ചവച്ച സ്റ്റേറ്റ് എക്സൈസ് സ്‌ക്വാഡ് ടീം അംഗങ്ങളെ സര്‍ട്ടിഫിക്കറ്റ് നല്‍കി മന്ത്രി ആദരിച്ചു. എട്ട് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മെഡല്‍ സമ്മാനിച്ചു. എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ സ്വാഗതവും അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി.രാജീവ് നന്ദിയും പറഞ്ഞു. ആസ്ഥാനത്തെ ചടങ്ങിന് പുറമേ വിവിധ മേഖലകളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മദ്ധ്യമേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറും, ഉത്തരമേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറും മെഡലുകള്‍ വിതരണം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.