മണിപ്പൂരില്‍ വെടിവെപ്പ്: യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

മണിപ്പൂരില്‍ വെടിവെപ്പ്: യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച മുന്‍ നേതാവിനെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന പ്രസിഡന്റ് മനോഹര്‍മ ബാരിഷ് ശര്‍മ്മയാണ് അറസ്റ്റിലായത്.

ഒക്ടോബര്‍ 14 ന് ഇംഫാലില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഒരു സ്ത്രീയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.

മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഒക്ടോബര്‍ 14 ന് വെടിവെപ്പുണ്ടായത്. ഇത് തുടര്‍ അക്രമങ്ങള്‍ക്കും വഴിവെച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാരിഷ് ശര്‍മ്മയെ ഒക്ടോബര്‍ 25വരെ റിമാന്‍ഡ് ചെയ്തു.

അതിനിടെ മ്യാന്‍മാര്‍ അതിര്‍ത്തിയായ മൊറേയില്‍ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സേനയില്‍ കൂടുതല്‍ പേര്‍ മെയ്‌തേയികളാണന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. വെടിവെപ്പ് കേസില്‍ ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.