വിശുദ്ധ ലയോളയുടെ ഉദ്യാനത്തിൽ വീണ്ടും റാങ്കിന്റെ പൊൻതിളക്കം : ദുരിതങ്ങൾ റാങ്കിന്റെ മാറ്റ് കൂട്ടുമ്പോൾ

വിശുദ്ധ ലയോളയുടെ ഉദ്യാനത്തിൽ വീണ്ടും റാങ്കിന്റെ പൊൻതിളക്കം : ദുരിതങ്ങൾ റാങ്കിന്റെ മാറ്റ് കൂട്ടുമ്പോൾ

ആലപ്പുഴ : കേരള സർവകലാശാലയുടെ എം എസ് ഡബ്ള്യൂ പരീക്ഷയിൽ ഒന്നാം റാങ്കു നേടി ആലപ്പുഴ ഒറ്റമശ്ശേരി സ്വദേശിനി അന്ന ജോർജ്. തിരുവനന്തപുരം ശ്രീകാര്യം ലയോള കോളേജിലെ വിദ്യാർത്ഥിനിയാണ്. മത്സ്യത്തൊഴിലാളിയായ കുരിശിങ്കൽ രാജുവിന്റെയും ലിസമ്മയുടെയും മകളായ അന്ന ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് റാങ്കിന്റെ പൊൻതിളക്കം നേടിയത്. 

ആലപ്പുഴ എസ് എൻ കോളേജിൽ നിന്നും ബി എ ഫിലോസഫി നേടിയ ശേഷം കോളേജ് അധ്യാപകരുടെ മാർഗ നിർദേശമനുസരിച്ചാണ് എം എസ് ഡബ്ള്യൂ തിരഞ്ഞെടുത്തത്. തീരദേശ വാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്ന അന്ന സാമൂഹ്യ സേവനം ലക്ഷ്യമാക്കിയാണ് ഈ വഴി ഉറപ്പിച്ചത്. കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകാൻ ഉത്സാഹം കാണിച്ചിരുന്ന അന്നാ ജോർജ്, ലോക്കഡൗണിന്റെ നാളുകളിൽ സ്വന്തം നാട്ടുകാർക്ക് ഭക്ഷണമെത്തിക്കുവാൻ ദൂരെദേശത്തുനിന്ന് പോലും സഹായം സ്വീകരിച്ചു പ്രവർത്തിച്ചുപോന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. 

നൂറ്റാണ്ടുകൾക്കുമുന്പ് സാധാരണക്കാരുടെ ഇടയിൽ വിദ്യാഭ്യാസത്തിലൂടെ ഉന്നമനം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ സഭയിലെ വിശുദ്ധനായ ഇഗ്‌നേഷ്യസ് ലയോള ആരംഭിച്ച വിദ്യ ദാനം ഇന്നും അനേകരിൽ സഫലമാകുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടും ഈശോ സഭ സ്ഥാപനങ്ങളിൽ നിന്നും ഇടവിടാതെ കേൾക്കുന്ന വിജയത്തിളക്കങ്ങൾ. മിഷനറിമാർ തുടങ്ങി വച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ പണിതുയർത്തിയ ചാവറയച്ചന്റെ നന്മകളും കേരളജനതയുടെ സ്മരണയിൽ നിന്നും മാഞ്ഞുപോകരുതെന്നു, ഗുരുകടാക്ഷം ദൈവകൃപയുടെ വാതിലാണെന്നു വിശ്വസിക്കുന്നവർ ഈ അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ നിരന്തരം ഓര്മപ്പെടുത്തുന്നുണ്ട്. ഇവരിൽ നിന്നും വിദ്യാഭ്യാസം നേടിയവർ അവരിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണല്ലോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് എന്ന് ഓർക്കേണ്ടതുണ്ടെന്നും ഇത്തരം നന്ദി നിറഞ്ഞ സുമനസ്സുകൾ പറയുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.