ന്യൂഡല്‍ഹി: വന്ദേ ഭാരതിന് പിന്നാലെ സാധരണക്കാര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കുമായി റെയില്‍വേ അവതരിപ്പിക്കുന്ന വന്ദേ സാധാരണ്‍ ട്രെയിനുകള്‍ നവംബര്‍ 15 മുതല്‍ ഓടിത്തുടങ്ങും.
രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളും-ഗുഹവാത്തി റൂട്ടും അതില്‍ ഇടം പിടിച്ചിട്ടുണ്ട്. 130 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗത. സെമി ഹൈസ്പീഡ് വിഭാഗത്തില്‍പ്പെട്ട ട്രെയിനാണിത്.
സാധാരണക്കാര്‍ക്ക് വന്ദേ ഭാരത് തീവണ്ടികള്‍ കാര്യമായി പ്രയോജനപ്പെടുന്നില്ല. ഈ ട്രെയിനുകള്‍ കടന്ന് പോകാന്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചെടുന്നത് മൂലം യാത്രക്കാര്‍ വലിയ തോതില്‍ ദുരിതമനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യവും വന്ദേ സാധാരണ്‍ ട്രെയിനുകള്‍ക്കുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കൂടി വേണ്ടിയാണ് സാധാരണക്കാര്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തിരുമാനിച്ചത്. 22 കോച്ചുകളുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ കൂടുതല്‍ വേഗത്തിനായി പുഷ്പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.