പൊരുതി കളിച്ചിട്ടും വിജയം നേടാനാവാതെ ഹൈദ്രബാദ്; ചെന്നൈയുടെ വിജയം ഏഴാം മിനിട്ടില്‍ നേടിയ ഏക ഗോളിന്

പൊരുതി കളിച്ചിട്ടും വിജയം നേടാനാവാതെ ഹൈദ്രബാദ്; ചെന്നൈയുടെ വിജയം ഏഴാം മിനിട്ടില്‍ നേടിയ ഏക ഗോളിന്

തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഹൈദ്രബാദിന് തോല്‍വി. ഏഴാം മിനിട്ടില്‍ കോണര്‍ ഷീല്‍ഡ്‌സ് നേടിയ ഏക ഗോളിനാണ് ചെന്നൈയുടെ വിജയം. മൂന്നാമത്തെ തോല്‍വിയോടെ അവസാന സ്ഥാനത്തു തന്നെ ഹൈദ്രബാദ് തുടരുന്നു.

തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് ചെന്നൈ വിജയം കണ്ടെത്തുന്നത്. ഈ സീസണിലെ ആദ്യ ജയമാണ് ചെന്നൈയുടേത്.

ഇന്നത്തെ ചെന്നൈ-ഹൈദ്രബാദ് മല്‍സരത്തില്‍ എല്ലാ അര്‍ഥത്തിലും മികച്ചു നിന്നത് ഹൈദ്രബാദ് ആയിരുന്നു എന്നു പറയാം. കൂടുതല്‍ സമയം പന്തുകൈവശം വെച്ചതും മികച്ച പാസുകളുമായുമെല്ലാം അവര്‍ കളംനിറഞ്ഞു നിന്നു. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതെ വന്നതോടെ വിജയം അകലെ നിന്നു.

പഞ്ചാബിനെതിരെ ഒക്ടോബര്‍ 29നാണ് ചെന്നൈയുടെ അടുത്ത മല്‍സരം. 28ാം തീയതി മുംബൈ സിറ്റിയെ ഹൈദ്രബാദ് നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.