'വീണ്ടും അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും'; ഛത്തീസ്ഗഢില്‍ വമ്പന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

'വീണ്ടും അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും'; ഛത്തീസ്ഗഢില്‍ വമ്പന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. 2018ല്‍ ഛത്തീസ്ഗഢില്‍ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചെന്നും സംസ്ഥാനത്തെ 18.82 ലക്ഷം കര്‍ഷകരുടെ 9,270 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയെന്നും ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കു വേണ്ടി പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് ബാഗേല്‍ ആരോപിച്ചു. ഛത്തീസ്ഗഡില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കര്‍ഷകരെ ശാക്തീകരിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാകുമെന്നും ബാഗേല്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഛത്തീസ്ഗഡില്‍ വ്യാപാരവും വ്യവസായവും വര്‍ധിച്ചതായും സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതമൊന്നും ഉണ്ടായിട്ടില്ലെന്നും ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.