സന്ദർശക വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം; അറിയിപ്പുമായി സൗദി

സന്ദർശക വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം; അറിയിപ്പുമായി സൗദി

റിയാദ്: എല്ലാവിധ സന്ദർശക വിസകളും ആറു മാസം വരെ ഓൺലൈനിൽ പുതുക്കാമെന്ന് സൗദി. അബ്ശിർ, മുഖീം പ്ലാറ്റ്ഫോമുകൾ വഴി സന്ദർശക വിസകൾ പുതുക്കാമെന്നാണ് സൗദി ജവാസാത്ത് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. ഇനി മുതൽ സിംഗിൾ എൻട്രി- മൾട്ടിപ്പിൾ എൻട്രി വിസകൾ ആറു മാസം വരെ ഓൺലൈനിൽ പുതുക്കാൻ സാധിക്കും. 180 ദിവസം വരെ രാജ്യത്തിന് പുറത്തു പോകാതെ തന്നെ വിസ പുതുക്കാം. കൂടാതെ ഓൺലൈൻ വഴിയായതിനാൽ ജവാസാത്ത് ഓഫിസ് സന്ദർശിക്കേണ്ടി വരില്ലെന്ന ഗുണവുമുണ്ട്.

വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ഇത് സംബന്ധിച്ച് ജവാസാത്തിൽ നിന്ന് സന്ദേശമെത്തും. ഇതിനു ശേഷം കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയാണ് വേണ്ടത്. പുതുക്കാൻ സന്ദർശകന് മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. അതേസമയം ഫീസ് ഘടനയിൽ മാറ്റമില്ല. ചില സമയങ്ങളിൽ മൾട്ടിപ്ൾ എൻട്രി വിസകൾ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കില്ലെന്നും അത്തരം സന്ദർഭങ്ങളിൽ തവാസുൽ വഴി അപേക്ഷ നൽകണമെന്നും ജവാസാത്ത് നിർOSശിച്ചു.

സിംഗിൾ എൻട്രി വിസിറ്റ് വിസകൾ എല്ലാ മാസവും പുതുക്കേണ്ടതുണ്ട്. 100 റിയാലാണ് ഇതിനുള്ള ഫീസ്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസകൾ 90 ദിവസത്തിനുള്ളിൽ പുതുക്കണമെന്നാണ് ചട്ടം. ഈ വിസ പുതുക്കാൻ മൂന്നു മാസത്തേക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. പുതിയ തീരുമാന പ്രകാരം ഈ വിസകൾ 180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.