എമിറേറ്റ്‌സ് ഐഡി പുതുക്കാൻ കിയോസ്‌ക് വരുന്നു; സേവനം മിനിറ്റുകൾക്കുള്ളിൽ

എമിറേറ്റ്‌സ് ഐഡി പുതുക്കാൻ കിയോസ്‌ക് വരുന്നു; സേവനം മിനിറ്റുകൾക്കുള്ളിൽ

ദുബായ്: യുഎഇയിലെ പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ്‌പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന സംവിധാനം ഉടൻ യുഎഇയിൽ. സ്വയം സേവന കിയോസ്‌ക് മെഷീനുകളിലൂടെയാണ് സേവനം ലഭ്യമാവുക. അടുത്ത വർഷം ഇത് യുഎഇയിൽ നടപ്പിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കേണ്ടതില്ലെന്നതാണ് കിയോസ്‌ക് സേവനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. എമിറേറ്റ്‌സ് ഐഡിക്കും പാസ്പോർട്ടിനുമായി 24 മണിക്കൂറും ആക്‌സസ് ചെയ്യാവുന്ന ഒരു കിയോസ്‌കിൽ മാത്രം പോയാൽ മതിയാകും. വിരലടയാളം സ്‌കാൻ ചെയ്യാനും ഫൊട്ടോകൾ എടുക്കാനും വ്യക്തിയുടെ ഉയരത്തിനനുസരിച്ച് വേണ്ട രീതിയില്‌ ക്രമീകരിക്കാൻ മോഷൻ സെൻസറുകളും ഹൈഡ്രോളിക് സംവിധാനവും മെഷീനിലുണ്ട്.

ആദ്യം, ഓൺലൈനായി എമിറേറ്റ്‌സ് ഐഡിയോ പാസ്‌പോർട്ടോ പുതുക്കുന്നതിനോ ഇഷ്യൂ ചെയ്യുന്നതിനോ ഉള്ള അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം വേണം കിയോസ്കിലേക്ക് പോകുന്നതിന്. നിങ്ങൾക്ക് 'UAEICP' മൊബൈൽ ആപ്പ് അല്ലെങ്കിൽ സ്മാർട്ട് സേവന പ്ലാറ്റ്ഫോം വഴി ആപ്ലിക്കേഷൻ പൂർത്തിയാക്കാം - smartservices.icp.gov.ae . അത് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ക്യുആർ കോഡും കിയോസ്‌കുകളുടെ ലൊക്കേഷനുകളും അടങ്ങിയ റജിസ്‌ട്രേഷൻ ഫോമും ലഭിക്കും.കിയോസ്കിൽ എത്തിയാൽ ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം അല്ലെങ്കിൽ പാസ്പോർട്ട് സ്കാൻ ചെയ്യുന്നതിനും സാധിക്കും.

നിങ്ങളുടെ ഒപ്പിട്ട് വേണം വിശദാംശങ്ങൾ ഐസിപിക്ക് സമർപ്പിക്കാനായിട്ട്. ഇതിനായി ഇലക്ട്രോണിക് പേന ഉപയോഗിച്ച് നിങ്ങളുടെ ഇ-സിഗ്നേച്ചർ നൽകണം. എല്ലാം ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ വിശദാംശങ്ങൾ ഐസിപി പരിശോധിച്ചുറപ്പിക്കും, കൂടാതെ നിങ്ങളുടെ വിലാസത്തിൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി എത്തിച്ച് നൽകും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.