സംഘര്‍ഷം രൂക്ഷം; നവംബര്‍ രണ്ട് വരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു

 സംഘര്‍ഷം രൂക്ഷം; നവംബര്‍ രണ്ട് വരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഹമാസുമായി ഇസ്രയേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നവംബര്‍ രണ്ട് വരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതോടെ ഡല്‍ഹിയില്‍ നിന്നും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍ രണ്ട് വരെ സര്‍വീസ് പുനരാരംഭിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.

ഒക്ടോബര്‍ ഏഴിനാണ് എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ നിര്‍ത്തിവച്ചത്. ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്ക് നടത്തുന്നത്. ഒക്ടോബര്‍ ഏഴിന് വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണെന്ന് കമ്പനി അറിയിച്ചിരുന്നു. ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വേണ്ട സഹായം നല്‍കുമെന്നും എയര്‍ ഇന്ത്യ അന്ന്പറഞ്ഞിരുന്നു.

അതേസമയം ഹമാസിനെതിരെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. വടക്കന്‍ ഗാസയില്‍ സൈനിക ടാങ്കുകള്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. സൈന്യം വടക്കന്‍ ഗാസയില്‍ പ്രവേശിച്ചതായും ഭീകരരുടെ ബങ്കറുകളും മിസൈല്‍ ലോഞ്ച് പോസ്റ്റുകളും തകര്‍ത്തതായും ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സേന എക്സില്‍ കുറിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.