പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ സ്വര്‍ണം ചൈനക്ക്

പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ സ്വര്‍ണം ചൈനക്ക്

തിരുവനന്തപുരം: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ക്ക് പൊന്മുടിയില്‍ തുടക്കമായി. ക്രോസ്‌കണ്‍ട്രി റിലേ മത്സരത്തില്‍ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ജപ്പാന്‍ വെള്ളിയും കസാക്കിസ്ഥാന്‍ വെങ്കലവും സ്വന്തമാക്കി.

ഒന്‍പത് രാജ്യങ്ങള്‍ പങ്കെടുത്ത ഫൈനലില്‍ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ജപ്പാനും ചൈനയും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈന സ്വര്‍ണം സ്വന്തമാക്കിയത്.

എലൈറ്റ് വിഭാഗത്തില്‍ നിന്നും ലിയു ഷിയാന്‍ജിങ്, മാ കച്ച, ചെന്‍ കെയു, ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ബദാന്‍ ഷിക്കു, അണ്ടര്‍ 23 വിഭാഗത്തില്‍ നിന്ന് വാങ്ങ് സിലി എന്നീ റൈഡര്‍മാരാണ് ചൈനീസ് ടീമില്‍ ഉണ്ടായിരുന്നത്.

നാളെ ചാമ്പ്യന്‍ഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗണ്‍ഹില്‍ മത്സരങ്ങളുടെ ഫൈനല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ മൂന്ന് മണി വരെ വനിത വിഭാഗത്തിന്റെയും മൂന്ന് മുതല്‍ നാല് വരെ പുരുഷന്മാരുടെ എലൈറ്റ് ഡൗണ്‍ഹില്‍ ഫൈനലും നടക്കും. ഫൈനലില്‍ വിജയികളാകുന്നവര്‍ക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിക്കും.

28 ന് അണ്ടര്‍ 23, ജൂനിയര്‍ വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കണ്‍ട്രി ഒളിമ്പിക് ഫൈനലുകളും എലൈറ്റ് വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കണ്‍ട്രി ഒളിമ്പിക് ഫൈനലുകളും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.