സർവ്വമത സമ്മേളനത്തിൽ നിന്നും ഡൽഹി ആർച്ച് ബിഷപ്പിനെ ഒഴിവാക്കിയ നടപടി; രാജ്യത്തിൻ്റെ മതേതരത്വത്തിന് അപമാനം കെസിവൈഎം

സർവ്വമത സമ്മേളനത്തിൽ നിന്നും ഡൽഹി ആർച്ച് ബിഷപ്പിനെ ഒഴിവാക്കിയ നടപടി; രാജ്യത്തിൻ്റെ മതേതരത്വത്തിന് അപമാനം കെസിവൈഎം

കൊച്ചി: രാഷ്ട്രപതി ഭവനിൽ നടന്ന സർവ്വ മത സമ്മേളനത്തിൽ ക്രൈസ്തവ നേതാക്കളെ ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കെ സി വൈ എം.

എഴുതപ്പെട്ട ഭരണഘടനയുടെ വൻപ് പറയുന്നവർ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഭരണഘടന ഉറപ്പ് നൽകേണ്ട മതേതരത്വ മൂല്യങ്ങളെ ആണ് പ്രകടമായി അപമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന സമിതി വ്യക്തമാക്കി. ഭരണഘടനയുടെ മനഃസാക്ഷിയാണ് ഇവിടെ മുറിപ്പെട്ടിരിക്കുന്നത്.

'ജനാധിപത്യ' രാജ്യം എന്ന്‌ മാറി 'മതാധിപത്യ' രാജ്യം ആകുന്ന നിലപാടുകൾ ആണ് കേന്ദ്രസർക്കാർ മുൻപോട്ടു വയ്ക്കുന്നത്.
ക്രൈസ്തവ സമൂഹത്തോട് വിവേചനം കാണിക്കുന്ന രാഷ്ട്രപതി ഭവന്റെ നടപടി ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ്‌ ഷാരോൺ കെ റെജി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ വെറും വോട്ട് ബാങ്കുകളായി കണ്ട് ഭരിക്കുന്ന ഒരു നാട്ടിൽ എഴുതപ്പെട്ട അവകാശങ്ങൾ ജലരേഖ പോലെ നിരർഥകമാക്കുന്ന, ഭരണഘടന ഞങ്ങൾക്ക് നൽകിയ അവകാശങ്ങളെ തട്ടിയെടുക്കുന്ന, കേന്ദ്ര സർക്കാർ നടപടിയെ കെ.സി.വൈ.എം സംസ്ഥാന സമിതി അപലപിച്ചു.

കെസിവൈഎം സംസ്ഥാന പ്രസിഡന്റ്‌ ഷാരോൺ കെ റെജി അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചേലക്കര, ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ വൈസ് പ്രസിഡന്റുമാരായ ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, ലിബിൻ മുരിങ്ങലത്ത്, സെക്രട്ടറിമാരായ അനു ഫ്രാൻസിസ്, ഫെബിന ഫെലിക്സ്, മറിയം ടി തോമസ്, ഷിബിൻ ഷാജി, ട്രഷറർ ഫ്രാൻസിസ് എസ്, ആനിമേറ്റർ സിസ്റ്റർ റോസ്മെറിൻ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.