ബോസ്റ്റൺ: ബോസ്റ്റണിലെ കത്തീഡ്രൽ ഓഫ് ഹോളി ക്രോസിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന ക്രൂശിത രൂപം നശിപ്പിച്ച മൈക്കൽ പാറ്റ്‌സെൽറ്റ് എന്ന 37കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുനേരമാണ് സംഭവം. അക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ പൊലിസ് ശേഖരിച്ചു.
ദ്രുതഗതിയിൽ പ്രതിയെ പിടികൂടുന്നതിനായി ബോസ്റ്റൺ പൊലീസ് നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നെന്ന് ബോസ്റ്റൺ അതിരൂപത പറഞ്ഞു. ക്രൂശിത രൂപത്തിന് കേടുപാടുകൾ വരുത്താൻ ഈ വ്യക്തിയെ പ്രേരിപ്പിച്ചതെന്താണെന്നറിയില്ല. ക്രൂശിത രൂപം ഉടൻ നന്നാക്കുമെന്നും വിശ്വാസികൾക്ക് പ്രർത്ഥിക്കാനായി വീണ്ടും സ്ഥാപിക്കുകയും ചെയ്യും. പ്രതിക്കും അവന്റെ ഹൃദയത്തിൽ സമാധാനം ഉണ്ടാകാനും വേണ്ടി ആളുകൾ പ്രാർത്ഥിക്കണമെന്നും ബോസ്റ്റൺ അതിരൂപത അറിയിച്ചു.
ഏകദേശം 20,000 ഡോളർ വിലമതിക്കുന്ന നാശനഷ്ടം പാറ്റ്‌സെൽറ്റ് ക്രൂശിത രൂപത്തിന് വരുത്തിയതായി അധികൃതർ അറിയിച്ചു. മറ്റ് കുറ്റങ്ങളും പ്രതിക്കെതിരെ നിലവിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.