ലണ്ടന്‍: കുവൈറ്റ് കിരീടാവകാശി ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയാണ് ബ്രിട്ടന്റെ രാജാവിനെ സന്ദര്‍ശിച്ചത്.
ഉഭയകക്ഷി ബന്ധങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ചാള്‍സ് മൂന്നാമന്‍ രാജാവിന് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അസബാഹിന്റെ ആശംസകള്‍ കിരീടാവകാശി കൈമാറി.
കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയുടെയും ദൃഢതയുടെയും തെളിവാണ് കിരീടാവകാശിയുടെ സന്ദര്‍ശനമെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് പറഞ്ഞു. രാജാവിന്റെ ക്ഷണപ്രകാരമാണ് കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് ശേഷം കിരീടാവകാശിയും പ്രതിനിധി സംഘവും വ്യാഴാഴ്ച ഉച്ചയോടെ കുവൈറ്റിലേക്ക് തിരിച്ചു. ബ്രിട്ടനിലെ കുവൈറ്റ് അംബാസഡര്‍ ബാദര്‍ അല്‍ അവധി, കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡര്‍ ബെലിന്‍ഡ ലൂയിസ്, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ കിരീടാവകാശിക്ക് വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.