യുഎഇ പതാകദിനം നവംബർ മൂന്നിന്; സ്‌കൂൾ, ഓഫീസ്, പാർക്കുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തും

യുഎഇ പതാകദിനം നവംബർ മൂന്നിന്; സ്‌കൂൾ, ഓഫീസ്, പാർക്കുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തും

അബുദാബി: നവംബർ മൂന്നിന് രാജ്യത്താകമാനം പതാകദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവംബർ മൂന്ന് വെള്ളിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് യുഎഇയിൽ പതാകകൾ ഉയർത്തും. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്.

യുഎഇ ദേശീയ ദിനാചരണത്തോട് അനുബന്ധിച്ചാണ് പതാകകൾ ഉയർത്തി ആഘോഷിക്കുന്നത്. സ്‌കൂൾ, ഓഫീസ്, പാർക്കുകൾ, മറ്റു സ്ഥലങ്ങളിലും പതാക ഉയർത്തും. രാജ്യത്തെ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് ഭരണാധികാരി അഭ്യർത്ഥിച്ചു.

പതാക ഉയർത്തി രാജ്യത്തിന്റെ ഐക്യവും നേട്ടങ്ങളും ആഘോഷിക്കുന്നതിനുള്ള ദിവസമാണ് പതാകദിനമെന്ന് അദേഹം പറഞ്ഞു. 11-ാമത്തെ വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. 2013 നവംബർ മൂന്നിന് ആദ്യമായി ആചരിച്ച പതാകദിനം രാജ്യം എല്ലാ വർഷവും ആഘോഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.