മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഈ മാസം 31 ന് വരെ നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഈ മാസം 31 ന് വരെ നീട്ടി

ഇംഫാല്‍: സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഈ മാസം 31 ന് രാത്രി 7.45 വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്.

അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പ്രഖ്യാപിച്ച ച്ച് ശേഷമാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്.

മണിപ്പൂരിലെ ക്രമസമാധാനത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെയ് നാലിന് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന് ശേഷം സെപ്റ്റംബര്‍ 23 ന് സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 26 ന് വീണ്ടും നിരോധനം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.