വനിതാ കമ്മീഷനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

വനിതാ കമ്മീഷനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

തിരുവനന്തപുരം: മറ്റ് ചില കാര്യങ്ങളില്‍ വളരെയധികം ഉത്സാഹത്തോടെ കേസെടുക്കുന്ന വനിതാ കമ്മീഷന്‍ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ പാലിക്കുന്ന മൗനം അതിശയിപ്പിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. മലയാളത്തിലെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ചു ഉമ്മന്റെ പ്രതികരണം.

സമൂഹ മാധ്യമത്തിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥനെതിരായ തെളിവുകളും അച്ചു ഉമ്മന്‍ പൊലീസിന് കൈമാറിയിരുന്നു. സ്ത്രീത്വത്തെയും തന്റെ ജോലിയെയും അപമാനിക്കുകയും, നിന്ദ്യമായ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയുമാണെന്നുമായിരുന്നു പരാതി.

സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ കേസിന്റെ അവസ്ഥയില്‍ ഇപ്പോള്‍ നിരാശയുണ്ടെന്നും സൈബര്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. എല്ലാ തെളിവുകളും സഹിതം പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടി പോലും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല അച്ചു കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. സൈബര്‍ പൊലീസിനും പൂജപ്പുര പൊലീസിനും വനിതാ കമ്മീഷനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.