ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: പൊന്‍മുടിയിലെ സുവര്‍ണനേട്ടം ചൈനീസ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത സമ്മാനിച്ചു

ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: പൊന്‍മുടിയിലെ സുവര്‍ണനേട്ടം ചൈനീസ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത സമ്മാനിച്ചു

ലിയൂ ക്‌സിയന്‍ജിങ്ങിനും ലി ഹോങ്‌ഫെങ്ങിനും ഒളിമ്പിക്‌സ് യോഗ്യത

തിരുവനന്തപുരം: പൊന്മുടിയിലെ ട്രാക്കില്‍ നിന്ന് ചൈനീസ് താരങ്ങള്‍ സൈക്ലിംങ്ങില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയതോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിലും മത്സരിക്കാന്‍ യോഗ്യത നേടി. യോഗ്യത മത്സരമായ എലൈറ്റ് ക്രോസ് കണ്‍ട്രി ഒളിമ്പിക്കില്‍ വനിതകളില്‍ സ്വര്‍ണം കരസ്ഥമാക്കി ലി ഹോങ്‌ഫെങ്ങും പുരുഷന്‍ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കി ലിയൂ ക്‌സിയന്‍ജിങ്ങുമാണ് പാരീസ് ഒളിമ്പിക്‌സിലേക്ക് യോഗ്യതനേടിയത്.

പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചൈനയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു പൊന്‍മുടിയില്‍. വനിതാ വിഭാഗത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളും പുരുഷ വിഭാഗത്തില്‍ ആദ്യ നാലു സ്ഥാനങ്ങളും ചീനക്കാര്‍ സ്വന്തമാക്കി.

വനിതകളില്‍ മാ ഷ്യക്‌സിയ വെള്ളിയും വു സിഫന്‍ വെങ്കലവും നേടി. ചൈനയിലെ ഹാങ്ങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണം, വെള്ളി മെഡല്‍ ജേതാക്കളാണ് ലി ഹോങ്‌ഫെങ്ങും മാ ഷ്യക്‌സിയയും.

പുരുഷ വിഭാഗത്തില്‍ യുന്‍ ജെന്‍വെയ് വെള്ളിയും മി ജിയുജിയങ് വെങ്കലവും നേടി. ഹാങ്ങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ മി ജിയുജിയങ് സ്വര്‍ണവും യുന്‍ ജെന്‍വെയ് വെള്ളിയും നേടിയിരുന്നു.

ജൂനിയര്‍ പുരുഷന്മാരില്‍ സ്വര്‍ണവും വെങ്കലവും ജപ്പാന്‍ കരസ്ഥമാക്കിയപ്പോള്‍ ഫിലിപ്പൈന്‍സ് വെള്ളിനേടി. ജൂനിയര്‍ വനിതകളില്‍ ജപ്പാന്‍ സ്വര്‍ണവും വിയറ്റ്‌നാം വെള്ളിയും ഇറാന്‍ വെങ്കലവും നേടി.

അണ്ടര്‍ 23 പുരുഷ വിഭാഗത്തില്‍ കസാക്കിസ്ഥാന്‍ സ്വര്‍ണവും ചൈന വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. അണ്ടര്‍ 23 വനിതകളില്‍ സ്വര്‍ണവും വെള്ളിയും ചൈനക്കാണ് ഇന്‍ഡോനേഷ്യ വെങ്കലം നേടി. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും. ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍ ഫൈനലുകളാണ് നാളെ നടക്കാനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.