ദുബായ്: കോട്ടയം പുളിക്കകവല തത്തംപള്ളി കുടുംബാംഗം എബ്രഹാം മത്തായി ഹൃദയാഘാതത്തെ തുടർന്ന് ദുബായിയിൽ അന്തരിച്ചു. പ്രഭാതസവാരിക്ക് ശേഷം വീടെത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടന്ന് ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുളിക്കകവല സെൻറ് മേരീസ് ഇടവകാംഗമാണ് അദ്ദേഹം. ഭാര്യ ലീന എബ്രഹാം കാഞ്ഞിരപ്പള്ളി മണ്ണുംപ്ലാക്കൽ കുടുംബാംഗം. മക്കൾ ആൻ മേരി ( എറണാകുളം രാജഗിരി കോളേജിൽ ബിരുദവിദ്യാർഥിനീയാണ്, മകൻ ജോ മാത്യു ക്രോസ്സ് റോഡ് ഇംഗ്ലീഷ് സ്കൂൾ, പാമ്പാടി ഒൻപതാം ക്‌ളാസ്സ് വിദ്യാർത്ഥിയാണ്.)
ദുബായ് സെൻറ് മേരീസ് ഇടവകയിലെ കരിസ്മാറ്റിക് പ്രാർത്ഥനാ ഗ്രൂപ്പിന്റെ സജീവ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം ദുബായ് കരാമ സോണൽ പ്രാർത്ഥനാ ഗ്രൂപ്പ് കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.