കൊച്ചി: കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും പ്രതിയുടെ മൊഴി. തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണ് കേസിലെ പ്രതി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണെന്നും ഇയാള്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടുവാനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. ടിഫിന്‍ ബോക്‌സ് വഴിയാണ് സ്‌ഫോടനം നടത്തിയതെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രതി തന്നെ ഇത് നിഷേധിക്കുകയായിരുന്നു. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചതെന്നും ഇയാള്‍ സമ്മതിച്ചു.
ഡൊമിനിക് മാര്‍ട്ടിന്‍ ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ നല്ല അറിവുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൂടാതെ പ്രതി സ്‌ഫോടനത്തിന് ശേഷം ഇയാളുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായും പറയുന്നു. സുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുന്നതിനൊപ്പം ഇയാളുമായി പ്രതി നടത്തി വന്ന സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.