കൊച്ചി: കളമശേരി സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പുറത്ത്. സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രാര്‍ത്ഥനാ ഹാളില്‍ തന്റെ ഭാര്യാ മാതാവും ഉണ്ടായിരുന്നെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വച്ചതെന്ന് പ്രതി മൊഴി നല്‍കി.
ടിഫിന്‍ ബോക്‌സിലാക്കിയല്ല, പ്ലാസ്റ്റിക് കവറുകളിലാക്കി കസേരയുടെ അടിയിലാണ് ബോംബ് വച്ചത്. സ്ഫോടനത്തിന്റെ വ്യാപ്തി കൂട്ടാന്‍ വേണ്ടിയാണ് ഇതിനൊപ്പം പെട്രോളും വച്ചതെന്ന് ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ ഇയാള്‍ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. ഈ സുഹൃത്തുമായി പ്രതിയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇയാളെയും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും. ഫോര്‍മാനായിരുന്ന ഡൊമിനിക്ക് മാര്‍ട്ടിന് സാങ്കേതിക കാര്യങ്ങളില്‍ വൈദഗ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ച കുട്ടി ലിബിനയുടെ അമ്മയും സഹോദരനും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. സ്‌ഫോടനത്തില്‍ മരിച്ച മൂന്ന് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം ഒരേസമയമം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.
പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയത്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.