ന്യൂഡല്‍ഹി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിനും എതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ദിവസം അദേഹം എക്സില്‍ പോസ്റ്റ് ചെയ്ത വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരമാര്‍ശങ്ങള്‍ക്ക് മറുപടിയായാണ് പുതിയ പ്രതികരണം.
മൗലിക വാദത്തോട് കേരള സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആരോപണം കേന്ദ്രമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് സംഭവവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും എലത്തുര്‍ ട്രെയിന്‍ തീവെയ്പ്പ് സംഭവവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം
കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും തീവ്രവാദത്തോട് മൃദു സമീപനമാണ്. ഹമാസ് നേതാവിനെ പങ്കെടുപ്പിച്ച പരിപാടിയെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ വര്‍ഗീയ വാദികളായി മുദ്രകുത്താന്‍ ശ്രമിക്കുകയാണ്.
മുന്‍ മന്ത്രി എം.കെ മുനീറും സിപിഎം നേതാവ് എം. സ്വരാജും ഹമാസിനെ ന്യായീകരിച്ച് പ്രസ്താവന ഇറക്കി. സാമുദായിക പ്രീണനം ഭീകരവാദം വളര്‍ത്തുമെന്ന് ഓര്‍ക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ പേര് പറയാതെ ആയിരുന്നു ഞായറാഴ്ച മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കളമശേരി സ്‌ഫോടന സംഭവത്തില്‍ ഒരു കേന്ദ്രമന്ത്രി വര്‍ഗീയ നിലപാട് സ്വീകരിച്ചെന്നും ഇതിന്റെ ചുവടു പിടിച്ച് ഇദേഹത്തിന്റെ കൂടെയുള്ള പലരും ഇത് ഏറ്റുപറയുകയാണെന്നുമായിരുന്നു മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.