ന്യൂഡൽഹി: നിങ്ങളുടെ മൊബൈൽ ഫോണുകളിൽ നാളെ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ബീപ്പ് ശബ്ദത്തോടെ എത്തുന്ന എമർജൻസി അലേർട്ട് പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി അറിയിക്കാനുള്ള സംവിധനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാല് വരെയായിരിക്കും കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളിൽ അലേർട്ട് എത്തുക.
മൊബൈൽ ഫോണിലൂടെ ദുരന്തങ്ങൾ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും ഇതെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലേർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്.
ഇതിനോടകം തന്നെ പലരുടെയും മൊബൈൽ ഫോണുകളിൽ എമർജൻസി അലേർട്ട് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ എസ്എംഎസ് സന്ദേശം എത്തിയിട്ടുണ്ട്. ഒക്ടോബർ മുതൽ അപകടമുന്നറിയിപ്പുകൾ ഇത്തരത്തിൽ ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.