ഹലോവീൻ ആഘോഷങ്ങൾക്കെതിരെ ‘ഹോളിവീൻ’ തരം​ഗമാകുന്നു

ഹലോവീൻ ആഘോഷങ്ങൾക്കെതിരെ ‘ഹോളിവീൻ’ തരം​ഗമാകുന്നു

സിഡ്നി: സാത്താൻ ആരാധനയ്ക്ക് സമാനമായ ഹാലോവീൻ ആഘോഷങ്ങൾ നടത്തപ്പെടുമ്പോൾ ബദൽ മാർഗമായ ‘ഹോളിവീൻ’ കൂടുതൽ സ്ഥലങ്ങളിലക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. ഓസ്ട്രേലിയയിലെ വിവിധ ദൈവാലയങ്ങളിൽ കുരുന്നുകൾ വിശുദ്ധരുടെ വേഷമണിഞ്ഞ് കുർബാനക്ക് എത്തി. മാതാവിന്റെ ജപമാല വണക്കമാസത്തിന്റെ അവസാനദിനമായ ഒക്ടോബർ 31നാണ് കുരുന്നുകൾ വിശുദ്ധരുടെ വേഷത്തിലെത്തിയത്.

അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ മലയാളികളും നേരത്തെ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ, ഹാലോവീന് പിന്നിലെ അപകടം മനസിലാക്കിയതോടെയാണ് 'ഓൾ സെയിന്റ്‌സ് ഡേ പരേഡുകൾ' വ്യാപകമായി സംഘടിപ്പിച്ചുതുടങ്ങിയത്. അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ മലയാളി ക്രൈസ്തവർ ഹാലോവീനെതിരായ പോരാട്ടത്തിൽ മുന്നിലുണ്ട്.

ഹാലോവീൻ ദിനാഘോഷത്തിൽനിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കംകുറിച്ച ഓൾ സെയിന്റ്സ് ദിനാഘോഷം ഓരോ വർഷവും കൂടുതൽ ഇടവകകളിലേക്ക് വ്യാപിക്കുകയാണ്. ഈ അനുകരണീയ മാതൃക ഇതര ക്രൈസ്തവ വിഭാഗങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
തേസമയം അരിസോണയിലെ ഒരു സ്കൂളിൽ അധ്യാപക സാത്താൻ വേഷത്തിലെത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി. അഞ്ജാത രൂപത്തിലെത്തിയ അധ്യാപക കുട്ടികളിൽ ഭീതി പടർത്തി. സ്‌കൂളിൽ പിശാചിന്റെ വേഷം ധരിച്ച അധ്യാപികയ്‌ക്കെതിരെ താൻ ദൈവത്തിൽ വിശ്വസിക്കുന്നെന്ന് കാട്ടി ക്രിസ്ത്യൻ വിദ്യാർത്ഥി പരാതി നൽകി. തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു.

എന്താണ് ഹാലോവീൻ?

ഒക്ടോബർ 31നാണ് പൈശാചിക ആഘോഷമായ ഹാലോവീൻ ആഘോഷിക്കുന്നത്. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ് എന്നാണ് മുഴുവൻ പേര്. വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്നർഥമുള്ള ഈവനിംഗ് (evening) എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഹാലോവീൻ രൂപം കൊണ്ടത്.

ഹാലോവീൻ ആഘോഷിക്കുന്ന ദിവസം വൈകുന്നേരം കുട്ടികളും മുതിർന്നവരും പ്രേതത്തിന്റെയും പിശാചിന്റെയും ഭീകര ജന്തുക്കളുടെയും വേഷമണിയുകയും വീടിനു മുന്നിൽ ഹാലോവീൻ രൂപങ്ങൾ തൂക്കിയിടുക, പൈശാചിക വേഷത്തിൽ മറ്റു വീടുകളിൽ പോയി ആളുകളെ പേടിപ്പിക്കുക എന്നീ കുസൃതികളും കാണിക്കുന്നു. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവയാണ് വീടുകൾക്കു മുന്നിൽ തൂക്കിയിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.