കൊച്ചി: കേരള ഹൈക്കോടതി ഐ.ടി കേഡറിലെ വിവിധ തസ്തികകളിലായുള്ള 19 ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ ഏതൊക്കെ ?
മാനേജര്‍ (ഐ.ടി): ഒഴിവ്- ഒന്ന്. ശമ്പളം: 1,07,800-1,60,000 രൂപ. യോഗ്യത: ബി.ടെക്/ എം.ടെക് (ഐ.ടി/സി.എസ്/ഇ.സി), ഐ.ടി മേഖലയില്‍ മാനേജര്‍ തലത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം.
സിസ്റ്റം എന്‍ജിനീയര്‍: ഒഴിവ്- ഒന്ന്, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്/ എം.ടെക് (ഐ.ടി/സി എസ്./ഇ.സി.) സിസ്റ്റം/ നെറ്റ് വര്‍ക്ക്/ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം.
സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍: ഒഴിവ്- മൂന്ന്, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്/ എം.ടെക്. അല്ലെങ്കില്‍ എം.സി.എ അല്ലെങ്കില്‍ എം.എസ്.സി (ഇലക്ട്രോണിക്‌സ്/ ഐ.ടി/ കംപ്യൂട്ടര്‍ സയന്‍സ്), പ്രോഗ്രാമിങ്ങില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം.
സീനിയര്‍ സിസ്റ്റം ഓഫീസര്‍: ഒഴിവ്- 14, ശമ്പളം: 51,400-1,10,300 രൂപ. യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍/ തത്തുല്യ വിഷയം) അല്ലെങ്കില്‍ ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്‌സ്/ ഐ.ടി/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തത്തുല്യ വിഷയം)/ ബി.സി.എ/ എം.ഇ./എം.ടെക് (ഇലക്ട്രോണിക്‌സ്/ ഐ.ടി/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍/തത്തുല്യവിഷയം)/ എം.സി.എ കേരളത്തിലെ ഇ-കോര്‍ട്ട് പ്രോജക്ടുകളില്‍ സിസ്റ്റം അസിസ്റ്റന്റ് സിസ്റ്റം ഓഫീസര്‍/ സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം.
പ്രായം: 02.01.1982 നും 01.01.2005 നും (ഇരു തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവര്‍. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള വയസ് ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ?
മാനേജര്‍ (ഐ.ടി), സിസ്റ്റം എന്‍ജിനീയര്‍, സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ തസ്തികയിലേക്ക് പ്രോഗ്രാമിങ് ടെസ്റ്റും അഭിമുഖവും ഉണ്ടാകും.
അപേക്ഷാഫീസ് എങ്ങനെ അടയ്ക്കാം ?
മാനേജര്‍ (ഐ.ടി.) തസ്തികയിലേക്ക് 750 രൂപ. മറ്റ് തസ്തികകള്‍ക്ക് 500 രൂപ. എസ്.സി./ എസ്.ടി.ക്കാര്‍ക്കും തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ഓണ്‍ലൈനായും വെബ്‌സൈറ്റില്‍ നിന്ന് ജനറേറ്റ് ചെയ്‌തെടുക്കുന്ന ചെല്ലാന്‍ ഉപയോഗിച്ച് ഓഫ്‌ലൈനായും ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട രീതി ?
www.hckrecruitment.nic.in എന്ന പോര്‍ട്ടലിലെ വിശദ വിജ്ഞാപന പ്രകാരം ഓണ്‍ലെനായി അപേക്ഷിക്കണം. രണ്ടുഘട്ടങ്ങളിലായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ ആദ്യഘട്ടം (സ്റ്റെപ്പ് 1) അവസാനിക്കുന്ന തിയതി: നവംബര്‍ 28. രണ്ടാംഘട്ടം അവസാനിക്കുന്ന തിയതി: ഡിസംബര്‍ എട്ട്. ഓഫ്‌ലൈനായി ഫീസടയ്ക്കാനുള്ള അവസാന തിയതി: ഡിസംബര്‍ 19.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:www.hckrecruitment.nic.in
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.