ലോക സംഗീത മേളയും പുരസ്‌കാരനിശയും റിയാദില്‍

ലോക സംഗീത മേളയും പുരസ്‌കാരനിശയും റിയാദില്‍

റിയാദ്: അടുത്ത വര്‍ഷം ലോക സംഗീത മേളയും പുരസ്‌കാരനിശയും റിയാദില്‍ നടക്കുമെന്ന് സൗദി മ്യൂസിക് അതോറിറ്റി അറിയിച്ചു. 2024 നവംബര്‍ 14 മുതല്‍ 16 വരെ റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിലാണ് പരിപാടികള്‍ നടക്കുക. മ്യൂസിക് സിറ്റികളുടെ മേളയാണിത്. മധ്യപൗരസ്ത്യ മേഖലയില്‍ ആദ്യമായാണ് ഈ പരിപാടി നടക്കുന്നത്.

നിരവധി നഗരങ്ങളുമായി മത്സരിച്ചാണ് ഈ പരിപാടിക്ക് ആതിഥ്യമരുളാന്‍ റിയാദ് നഗരത്തിന് അവസരം ലഭിച്ചതെന്നും അതോറിറ്റി പറഞ്ഞു.

ലോകമെമ്പാടുമുള്ള നൂറിലധികം വിദഗ്ധര്‍ സംഗീത വ്യവസായത്തിലെ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ 14 വരെ ആറാഴ്ച റിയാദിലെ സൗദി മ്യൂസിക് സെന്റര്‍ പഠന പരിപാടികള്‍ സംഘടിപ്പിക്കും. സംഗീത മേഖലയെ സമ്പന്നമാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളുമുണ്ടാകും.

സന്ദര്‍ശകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വ്യത്യസ്തമായ സംഗീതാനുഭവം നല്‍കുന്നതിന് സംഗീതത്തിന്റെ വിവിധ മേഖലകളിലെ വൈവിധ്യമാര്‍ന്ന വിഷയങ്ങളും ഉള്‍ക്കൊള്ളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.