സിഐഎസ്എഫില്‍ ജോലി നേടാന്‍ അവസരം: ശമ്പളം 81100 രൂപ വരെ; ഇപ്പോള്‍ അപേക്ഷിക്കാം

സിഐഎസ്എഫില്‍ ജോലി നേടാന്‍ അവസരം: ശമ്പളം 81100 രൂപ വരെ; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സിഐഎസ്എഫ്) ജോലി നേടാന്‍ സുവര്‍ണാവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (ജിഡി) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. 2023 ഒക്ടോബര്‍ 30 ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 215 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 നവംബര്‍ 28 രാത്രി 11 വരെയാണ്. വിജ്ഞാപനം പ്രകാരം കായിക പ്രേമികള്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഗെയിംസ്, സ്പോര്‍ട്സ്, അത്ലറ്റിക്സ് എന്നിവയില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകരുടെ പ്രായം 18 നും 23 നും ഇടയില്‍ ആയിരിക്കണം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 100/ ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാര്‍ത്ഥികളേയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവരേയും അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ ലെവല്‍-04 (25500 രൂപ മുതല്‍ 81100 രൂപ വരെ) പ്രതിമാസ ശമ്പളവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മറ്റെല്ലാ അലവന്‍സുകളും ലഭിക്കും. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം എന്നറിയപ്പെടുന്ന പെന്‍ഷന്‍ സംവിധാനം എല്ലാ ജീവനക്കാര്‍ക്കും ബാധകമായിരിക്കും.
രണ്ട് ഘട്ടങ്ങളിലായി, ട്രയല്‍ ടെസ്റ്റ്, പ്രോഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (പിഎസ്ടി), ഡോക്യുമെന്റേഷന്‍, മെഡിക്കല്‍ എക്്‌സാമിനേഷന്‍ എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം.

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് നിശ്ചിത തീയതിയിലോ അതിന് മുമ്പോ സിഐഎസ്എഫ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
സിഐഎസ്എഫ്
രാജ്യത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ് എഫ്). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന സേനയുടെ ആസ്ഥാനം ഡല്‍ഹിയാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകള്‍, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സിഐഎസ്എഫ് സുരക്ഷ നല്‍കുന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസായ മേഖലകളായ ആറ്റോമിക് പവര്‍ പ്ലാന്റുകള്‍, സ്‌പേസ് സ്റ്റേഷനുകള്‍, മൈനുകള്‍, എണ്ണപ്പാടങ്ങള്‍, റിഫൈനറികള്‍, പ്രധാന തുറമുഖങ്ങള്‍, സ്റ്റീല്‍ പ്ലാന്റ്‌സ്, ബാരേജുകള്‍, ഫെര്‍ട്ടിലിസര്‍ യൂണിറ്റുകള്‍, വിമാനത്താവളങ്ങള്‍, ജലവൈദ്യുത/താപ വൈദ്യുതി നിലയങ്ങള്‍, ഇന്ത്യന്‍ കറന്‍സി നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളും സിഐഎസ്എഫിന്റെ സംരക്ഷണത്തിലാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പണം വാങ്ങി സിഐഎസ്എഫിന്റെ സേവനം ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.