തിരുവനന്തപുരം: ദേശീയ ആരോഗ്യ മിഷന് കേന്ദ്രം നല്‍കേണ്ട വിഹിതം സംസ്ഥാനം മുന്‍കൂര്‍ നല്‍കി. 50 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. മിഷന് കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തില്‍ പദ്ധതി പ്രവര്‍ത്തനം മുടങ്ങാതിരിക്കാനാണ് സംസ്ഥാനം ഇടപെടുന്നത്.
എന്‍എച്ച്എമ്മിന് 371 കോടി രൂപയാണ് കേന്ദ്ര വിഹിതം നല്‍കാമെന്ന് അറിയച്ചത്. ഇത് നാല് ഗഡുക്കളായി ലഭ്യമാക്കുമെന്ന് അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷത്തില്‍ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രുപയും കേന്ദ്ര വിഹിതം മുന്‍കൂറായി 186.66 കോടി രൂപയും നേരത്തെ സംസ്ഥാനം അനുവദിച്ചിരുന്നു.
നിലവില്‍ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ മരുന്നിന്റെ പണം അടക്കം സമയത്തിന് നല്‍കാനാകാത്ത സ്ഥിതിയുണ്ട്. ആശാവര്‍ക്കര്‍മാരുടെ പ്രതിഫലവും 108 ആംബുലന്‍സ് ജീവനക്കാരുടെ വേതനവും ഉള്‍പ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.