നിര്‍ത്തിവച്ച റീകൗണ്ടിങ് തുടരാന്‍ ആവശ്യപ്പെട്ടത് ദേവസ്വം പ്രസിഡന്റെന്ന് പ്രിന്‍സിപ്പല്‍; പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചതെന്ന് പ്രസിഡന്റ്

നിര്‍ത്തിവച്ച റീകൗണ്ടിങ് തുടരാന്‍ ആവശ്യപ്പെട്ടത് ദേവസ്വം പ്രസിഡന്റെന്ന് പ്രിന്‍സിപ്പല്‍; പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചതെന്ന് പ്രസിഡന്റ്

തൃശൂര്‍: കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍, നിര്‍ത്തിവച്ച റീകൗണ്ടിങ് തുടരാന്‍ നിര്‍ദേശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.ഡി ശോഭ.

കോളേജ് മാനേജര്‍ പറഞ്ഞാല്‍ അനുസരിക്കാതെ നിവൃത്തിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ പാതി വഴിയില്‍ നിര്‍ത്തിയ വോട്ടെണ്ണല്‍ നിയമപരമായി പൂര്‍ത്തിയാക്കാനാണെ താന്‍ നിര്‍ദേശിച്ചതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍ പറഞ്ഞു.

ഇന്നലെ രാത്രി റീ കൗണ്ടിങ് പുനരാരംഭിച്ചത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത് പ്രകാരമാണെന്നും തര്‍ക്കം വന്നപ്പോള്‍ റീ കൗണ്ടിങ് നിര്‍ത്തി വയ്ക്കാന്‍ താനാവശ്യപ്പെട്ടിരുന്നു എന്നുമാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയത്.

തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിളിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രേഖാമൂലം ആരും നല്‍കിയിരുന്നില്ല. നല്‍കിയാല്‍ പരിശോധിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

കോളജിലെ വിദ്യാര്‍ത്ഥി യൂണിന്‍ തിരഞ്ഞെടുപ്പ് റീ കൗണ്ടിംങിലൂടെ അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ.എസ്.യു. റീകൗണ്ടിങിന്റെ പേരില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും അസാധു വോട്ടുകള്‍ എസ്.എഫ്.ഐയ്ക്ക് അനുകൂലമായി എണ്ണിയെന്നും ഇതിനായി ഇടത് അനുകൂല അധ്യാപകരും ഒത്തുകളിച്ചെന്നും കെ.എസ്.യു ആരോപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.