സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ 9 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ 9 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. വിദേശത്തേക്ക് 1.90 ലക്ഷം ഡോളർ കടത്തിയ കേസിൽ ആയിരുന്നു കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചോദ്യം ചെയ്യല്‍ പുര്‍ത്തിയാതിനെ തുടര്‍ന്ന് കസ്റ്റംസിന്റെ തന്നെ വാഹനത്തിലാണ് അയ്യപ്പനെ പുറത്തേക്ക് കൊണ്ടുപോയത്.

ഡോളർ കടത്തു കേസിൽ സ്വപ്ന, സരിത് എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിനോട് അയ്യപ്പൻ സഹകരിച്ചതായാണു കസ്റ്റംസ് നൽകുന്ന വിവരം. അയ്യപ്പന്റെ മൊഴി കസ്റ്റംസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണു നിലവിൽ‍ കസ്റ്റംസിന്റെ തീരുമാനം. എന്നാൽ മൊഴി പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം കസ്റ്റംസ് എടുക്കുകയെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.