മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' ഷാര്‍ജ പുസ്തകോത്സവത്തില്‍ കവി സുകുമാരന്‍ ചാലിഗദ്ദ എഴുത്തുകാരന്‍ ജേക്കബ് ഏബ്രഹാമിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു കിളിത്തട്ടില്‍, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍ സമീപം
ഷാര്‍ജ: ചിത്രകാരനും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഗോത്ര കവി സുകുമാരന്‍ ചാലിഗദ്ദ എഴുത്തുകാരന്‍ ജേക്കബ് ഏബ്രഹാമിന് കോപ്പി നല്‍കിയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ പ്രകാശനം ചെയ്തത്.
അനാഥ ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളും അപമാനങ്ങളും പ്രമേയമാകുന്ന നോവലാണ് 'പുഴക്കുട്ടി'. അഗതി മന്ദിരങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ നേരിടുന്ന കയ്‌പേറിയ അനുഭവങ്ങളുടെ തുറന്നെഴുത്തു കൊണ്ട് അത്യന്തം ഹൃദയ സ്പര്‍ശിയായ വായനാനുഭവം സമ്മാനിക്കുന്ന നോവലാണിത്.
കുട്ടികളുടെ വൈകാരിക, മാനസിക അവസ്ഥകളെ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്ന പുസ്തകം കൂടിയാണിത്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടില്‍ അവതാരകനായിരുന്നു. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.