മരൂഭൂമിയുടെ കഥകൾ അവിടുത്തെ മണൽത്തരികൾ തന്നെയാണ് തന്നോട് പറഞ്ഞത്; 40 ഭാഷകളിലായി 81 പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ ഇബ്രാഹിം അൽ-കോനി

മരൂഭൂമിയുടെ കഥകൾ അവിടുത്തെ മണൽത്തരികൾ തന്നെയാണ് തന്നോട് പറഞ്ഞത്; 40 ഭാഷകളിലായി 81 പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ ഇബ്രാഹിം അൽ-കോനി

ഷാർജ: മരുഭൂമി നാഗരികതയുടെ കളിത്തൊട്ടിലാണ് അത് എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് ലിബിയൻ വംശജനായ നോവലിസ്റ്റ് ഇബ്രാഹിം അൽ-കോനി പറഞ്ഞു. ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

തുവാരെഗ് മരുഭൂമിയിൽ ജനിച്ച അൽ-കോനി, യൂറോപ്പിലേക്ക് കുടിയേറുന്നതിന് മുമ്പ് മരുഭൂമിയിൽ തന്നെയാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. മരൂഭൂമിയുടെ കഥകൾ അവിടുത്തെ മണൽത്തരികൾ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് അൽകോനി വ്യക്തമാക്കി. തന്റെ അ‍ഞ്ചാമത്തെ വയസ്സിലാണ് മരുഭൂമിയുടെ തലോടൽ തന്നിൽ നിന്നും നഷ്ടപ്പെടുന്നത്. പത്രപ്രവർത്തനം പഠിക്കുന്നതിനായാണ് റഷ്യയിലെത്തുന്നത്. പിന്നീട് അവിടെ ഒരു അറബിക്ക് പത്രം സ്ഥാപിച്ചു.

ഓരോ കുടിയേറ്റത്തിനും സാംസ്കാരികമായ് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. ചിലത് നഷ്ടപ്പെടലുകളാവാം, ചിലത് നേടിയെടുത്ത സൗഭാഗ്യങ്ങളാവാം. സൗജന്യമായി ലഭിക്കുമെന്ന് നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്കത് ചിലപ്പോൾ ലഭിച്ചെന്ന് വരില്ലെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി. 40 ഭാഷകളിലായി 81 പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനാണ് അൽ-കോനി. ഷാർജ ബുക്ക് അതോറിറ്റി അൽ കോനിയെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.