ഇ.ടിയെ തള്ളി മുനീര്‍; സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണമോ എന്ന് തിരുമാനിച്ചിട്ടില്ലെന്ന് ലീഗ്

ഇ.ടിയെ തള്ളി  മുനീര്‍; സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണമോ എന്ന് തിരുമാനിച്ചിട്ടില്ലെന്ന് ലീഗ്

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് മുസ്ലീം ലീഗില്‍ അഭിപ്രായ ഭിന്നത.

സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണമോ എന്ന് മുസ്ലീം ലീഗ് തിരുമാനമെടുത്തിട്ടില്ലന്ന് ഡോ. എം.കെ മുനീര്‍. ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് അദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഡോ. മുനീര്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ അത് തിരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മുസ്ലീം ലീഗ് ഇത്തരത്തില്‍ ഒരു തിരുമാനവും കൈക്കൊണ്ടിട്ടില്ലന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.

ബഷീറിന്റെ പ്രസ്താവനക്കെതിരെ ലീഗിലെ മുനീര്‍-ഷാജി വിഭാഗം ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ന്നുണ്ടായ പ്രശ്നം പരിഹരിക്കാന്‍ പിഎംഎ സലാം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടിരുന്നു.

ഇതേ തുടര്‍ന്നാണ് നാളെ കോഴിക്കോട് ചേരുന്ന ലീഗിന്റെ സംസ്ഥാന നേതൃയോഗത്തില്‍ സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണമോ എന്ന് തിരുമാനം ഉണ്ടാകൂ എന്ന് പിഎംഎ സലാം പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.