മലിനീകരണവുമില്ല ചെലവും കുറവ്; ട്രെയിനുകളിലെ എഞ്ചിനില്‍ നടത്തിയ പുത്തന്‍ പരീക്ഷണം വിജയകരം

മലിനീകരണവുമില്ല ചെലവും കുറവ്; ട്രെയിനുകളിലെ എഞ്ചിനില്‍ നടത്തിയ പുത്തന്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഡീസലിനെ ആശ്രയിക്കുന്നത് ചുരുക്കാനും ചെലവ് കുറയ്ക്കുന്നതിനുമായി ട്രെയിനുകളില്‍ നടത്തിയ പുത്തന്‍ പരീക്ഷണം വിജയകരം. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും (ആര്‍ഡിഎസ്ഒ) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമാണ് വിപ്ലവകരമായേക്കാവുന്ന എംഡി-15 എന്ന ഇന്ധന ഫോര്‍മുലേഷന്‍ പരീക്ഷിച്ച് വിജയിപ്പിച്ചത്.

ലോക്കോമോട്ടീവ് എഞ്ചിനില്‍ 15 ശതമാനം മെഥനോള്‍ കലര്‍ന്ന ഡീസലാണ് രൂപപ്പെടുത്തിയത്. എംഡി-15 ഉപയോഗിക്കുന്നതിലൂടെ മലിനീകരണത്തെയും ഇല്ലാതാക്കാന്‍ കഴിയും. 71 ശതമാനം മിനറല്‍ ഡീസല്‍, 15 ശതമാനം മെഥനോള്‍, 14 ശതമാനം കപ്ലര്‍ അഡിറ്റീവുകള്‍ എന്നിവ അടങ്ങിയ ഡീസല്‍, മെഥനോള്‍ എന്നിവയുടെ മിശ്രിതമായ എംഡി-15 എന്ന് വിളിക്കപ്പെടുന്ന ഇന്ധനമാണ് ഐഒസിഎല്‍ വികസിപ്പിച്ചത്.

ഇന്ധനത്തോടുകൂടിയ 4500 എച്ച്പി ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനില്‍ ആര്‍ഡിഎസ്ഒ വിശദമായ എഞ്ചിന്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്കായി 1.6 ബില്യണ്‍ ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ 15,200 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 2,280 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.