ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഡിസി ബുക്‌സ് സ്റ്റാളില്‍ നിന്നും പുസ്തകം വാങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) റോബോട്ടിക്‌സും പഠിക്കാന്‍ ഇപ്പോള്‍ സുവര്‍ണാവസരം. ഡിസി ബുക്‌സ് സ്റ്റാളില്‍ നിന്നും 100 ദിര്‍ഹമിന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന അതേ തുകയ്ക്കുള്ള ഗിഫ്റ്റ് വൗചര്‍ ഉപയോഗിച്ച് ആഗോള റോബോട്ടിക്‌സ്, എഐ ലീഡറായ യുണീക് വേള്‍ഡ് റോബോട്ടിക്‌സി (യുഡബ്‌ള്യുആര്‍) ല്‍ നിന്നും എഐയും മെറ്റാവേഴ്‌സും റോബോട്ടിക്‌സും പഠിക്കാം.
നവംബര്‍ 20ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് 100 ദിര്‍ഹമിന്റെ സൗജന്യ ലേണിംഗ് സെഷനുള്ള ഗിഫ്റ്റ് വൗചര്‍ ലഭിക്കുക. പുതിയ തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസ ശേഷികള്‍ നേടാന്‍ പ്രചോദനവും അടിത്തറയുമായി ഈ പഠന സെഷന്‍ മാറുമെന്നാണ് സംഘാടകരുടെ പ്രത്യാശ. ഭാവി സാങ്കേതികതകള്‍ പഠിക്കാന്‍ കുട്ടികള്‍ക്കിത് ഏറെ പ്രയോജകനകരമാണ്.
റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി, മെറ്റാവേഴ്‌സ് എന്നിവയുടെ ഉയര്‍ന്നു വരുന്ന മേഖലയെ കുറിച്ചുള്ള സുപ്രധാന വിഷയങ്ങളിലാണ് വര്‍ക്‌ഷോപ്പുകള്‍ ഒരുക്കുന്നത്. ഇതിലേക്കാണ് ഈ ഗിഫ്റ്റ് വൗച്ചര്‍ മുഖേന പ്രവേശനം നല്‍കുന്നത്. പുസ്തകങ്ങള്‍ വിജ്ഞാനത്തിന്റെ അടിത്തറയാണെന്നതിനൊടൊപ്പം തന്നെ, പരമ്പരാഗത അറിവുകളെ ഭാവി സാങ്കേതിക വിദ്യകളുമായി ചേര്‍ക്കുന്ന പ്രക്രിയ കൂടിയാണ് ഇതുവഴി സാധ്യമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.