ജ്യൂസിനേക്കാള്‍ കേമന്‍ തേങ്ങാ വെള്ളമോ?

ജ്യൂസിനേക്കാള്‍ കേമന്‍ തേങ്ങാ വെള്ളമോ?

ജ്യൂസുകള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നല്ല രുചിയ്ക്കൊപ്പം മെച്ചപ്പെട്ട പോഷകങ്ങളും പ്രദാനം ചെയ്യുന്നതിനാല്‍ പഴം, പച്ചക്കറികള്‍ എന്നിവ ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ എല്ലാവര്‍ക്കും എപ്പോഴും ജ്യൂസുകള്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. അതേസമയം തേങ്ങാവെള്ളം, ഇളനീര്‍ എന്നിവ കിട്ടാന്‍ പലര്‍ക്കും വലിയ പ്രയാസമുണ്ടാകില്ല.

ജ്യൂസിന് ബദലായി തേങ്ങാ വെള്ളം കുടിക്കാമോ എന്നായിരിക്കും ഇപ്പോള്‍ ചിന്തിച്ചിക്കുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും എന്നതിലുപരിയായി തേങ്ങാ വെള്ളത്തിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് മിക്കവരും അജ്ഞരാണ്. അതിനാലാണ് ജ്യൂസിന് ബദലായി തേങ്ങാ വെള്ളം കുടിക്കാമോ എന്ന സംശയം നമ്മല്‍ലുണ്ടാകുന്നത്. തേങ്ങാ വെള്ളവും ജ്യൂസും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞതാണ്.

എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക വ്യവസ്ഥകളും സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. തേങ്ങാവെള്ളം, ജ്യൂസ് എന്നിവയില്‍ ഏതാണ് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് പരിശോധിക്കാം. തേങ്ങാ വെള്ളം ഒരു പോഷക സ്രോതസാണ്. ഇത് ശരീരത്തെ പോഷിപ്പിക്കുക മാത്രമല്ല ആരോഗ്യമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിലെ തിണര്‍പ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ തേങ്ങാ വെള്ളം വാഗ്ദാനം ചെയ്യുന്നു. ജ്യൂസില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്. അതിനാല്‍ തന്നെ ഇവയില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനെ ആശ്രയിച്ചിരിക്കുന്നു.

കലോറി എണ്ണത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളമാണ് മുന്നില്‍. മിക്ക ജ്യൂസുകളേക്കാളും 60% കുറവ് കലോറിയാണ് തേങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന് 100 ഗ്രാം ആപ്പിള്‍ ജ്യൂസില്‍ 46 കലോറി അടങ്ങിയിട്ടുണ്ട്. അതേ അളവിലുള്ള തേങ്ങാ വെള്ളത്തില്‍ വെറും 18.4 കലോറി മാത്രമാണുള്ളത്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കണ്ടേവര്‍ക്ക് തേങ്ങാവെള്ളം ആയിരിക്കും മികച്ച ഓപ്ഷന്‍.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തേങ്ങാവെള്ളമാണ് സുരക്ഷിതമായ ഓപ്ഷന്‍. ജ്യൂസുകല്‍ പ്രത്യേകിച്ച് മധുരമുള്ള പഴങ്ങളില്‍ നിന്നുള്ളവയില്‍ പഞ്ചസാര കൂടുതലായിരിക്കും. ഇത് പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായിരിക്കില്ല. എന്നാല്‍ തേങ്ങാ വെള്ളത്തില്‍ സ്വാഭാവികമായും പഞ്ചസാരയുടെ അംശം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് മികച്ച ഓപ്ഷനായിരിക്കും.

അതേസമയം തേങ്ങാ വെള്ളത്തേക്കാള്‍ കൂടുതല്‍ നാരുകള്‍ പഴച്ചാറില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഗുണം ചെയ്യും. മറുവശത്ത് തേങ്ങാവെള്ളം ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമാണ്. നിര്‍ജ്ജലീകരണം, വയറ്റിലെ പ്രശ്നങ്ങള്‍, ഗര്‍ഭാവസ്ഥ എന്നീ സമയങ്ങളില്‍ ജലാംശം നിലനിര്‍ത്താനുള്ള മികച്ച തിരഞ്ഞെടുപ്പായിരിക്കും ഇത്. വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ തേങ്ങാ വെള്ളം സഹായിക്കും.

അതേസമയം ജ്യൂസുകള്‍ ക്ഷീണത്തെ ചെറുക്കാന്‍ സഹായിക്കും. ഇവയിലെ ഉയര്‍ന്ന വിറ്റാമിന്‍ ഉള്ളടക്കം വിളര്‍ച്ചയുള്ളവര്‍ക്ക് ഗുണം ചെയ്യും. ജ്യൂസുകളിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ചര്‍മത്തിന് തിളക്കം നല്‍കുന്നു. അതേസമയം വെറും വയറ്റില്‍ ജ്യൂസ് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.