ലഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തയിബ കമാൻഡറുമായ സാഖിയുർ റഹ്മാൻ ലഖ്‍വിക്ക് ഭീകരവിരുദ്ധ കോടതി 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ലഖ്‍വിയെ അറസ്റ്റ് ചെയ്തത്. യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ലഖ്‍വി മുംബൈ ഭീകരാക്രമണക്കേസിൽ 2015 മുതൽ ജാമ്യത്തിലാണ്.
പഞ്ചാബ്കാരനായ ലഖ്‍വി ഇസ്‍ലാമാബാദിലാണ് താമസം. ഇയാളുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് യാത്രാവിലക്കുമുണ്ട്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകുന്നതു തടയുന്നതിന് മുന്നോടിയായി രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക‍്ഷൻ ടാസ്ക് ഫോഴ്സ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽപ്പെടുത്താൻ ശ്രമിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.