ഖത്തറുമായുളള യുഎഇ കര കടല്‍ വ്യോമഅതിർത്തികള്‍ ഇന്ന് തുറക്കും

ഖത്തറുമായുളള യുഎഇ കര കടല്‍ വ്യോമഅതിർത്തികള്‍ ഇന്ന് തുറക്കും

ഖത്തർ: ഖത്തറുമായുളള കര കടല്‍ വ്യോമ അതിർത്തികള്‍ ഇന്ന് തുറക്കും. അല്‍ ഉല പ്രഖ്യാപനത്തിന് ശേഷമാണ് മൂന്നര വ‍ർഷത്തെ ഉപരോധം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിലുളള അതിർത്തികള്‍ ഇന്ന് തുറക്കുന്നത്. അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ എല്ലാ അതിർത്തികളും ഇന്നുതന്നെ തുറക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ അധികൃതര്‍ക്കെല്ലാം നിര്‍ദേശം നല്‍കിയതായി വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെല്‍ഹോള്‍ അറിയിച്ചു. 

ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സൗദിയിൽ ജനുവരി അഞ്ചിന് നടന്ന ജി സി സി ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.