ചൈനയെ ഒഴിവാക്കും; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ചൈനയെ ഒഴിവാക്കും; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ 17 നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍. അടുത്ത വര്‍ഷത്തിന്റെ അവസാനത്തോടെ ഐഫോണ്‍ 17 ന്റെ നിര്‍മാണം ആരംഭിക്കാനാണ് ആപ്പിളിന്റെ ശ്രമം. ടിഎഫ് സെക്യൂരിറ്റീസ് ഇന്റര്‍നാഷണല്‍ അനലിസ്റ്റായ മിങ് ചി കുവോ ആണ് തന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഓടുകൂടി ഐഫോണ്‍ ഉല്‍പാദനത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം കുറയുമെന്നും കുവോ പറയുന്നു.

ചൈനയ്ക്ക് പുറത്ത് നിര്‍മിക്കാനിരിക്കുന്ന ആദ്യ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 17. സ്റ്റാന്‍ഡേര്‍ഡ് മോഡലായിരിക്കും ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുക. ടാറ്റയെ ഇന്ത്യയില്‍ അസംബ്ലര്‍ ആക്കി മാറ്റിയതോടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ തീരുമാനിച്ചു. 2022 ല്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്.

ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദന ശേഷിയുള്ള ഫോക്സ് കോണ്‍ അടുത്ത വര്‍ഷം അവസാനത്തോടെ ചൈനീസ് പ്ലാന്റുകളില്‍ 45 ശതമാനവും സെങ്ഷൂവിലെയും തായ്‌വാനിലെയും 85 ശതമാനവും ഉല്‍പാദനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞയാഴ്ച തയ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ ശാല ടാറ്റ ഇലക്ട്രോണിക്‌സിന് വിറ്റിരുന്നു. ഏകദേശം 1040 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഇതോടെ ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറി. ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 15, 15 പ്ലസ് എന്നിവയുടെ ഉല്‍പാദനം ആരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.