ഷാർജ: ഷാർജ പുസ്തകോത്സവത്തില്‍ ജനത്തിരക്കേറുന്നു. എല്ലാവർഷത്തേയും പോലെ ഇത്തവണയും പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടുന്നത് മലയാളം തന്നെയാണ്. പുതിയ പുസ്തകങ്ങളെ അറിയാനും വാങ്ങാനും സൗഹൃദം പുതുക്കാനുമായെല്ലാം പുസ്തകോത്സവത്തിലേക്ക് എത്തുന്നവരും നിരവധി.
യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിന്നുളള വിദ്യാർത്ഥികളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പുസ്തകോത്സവത്തിന്‍റെ ഭാഗമായി. കുട്ടികള്‍ക്കുവേണ്ടിയുളള പുസ്തകങ്ങളുളള സ്റ്റാളുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികളുടെ നിരവധി പുസ്ത്കങ്ങളാണ് മേളയിൽ പ്രസിദ്ധീകരിക്കുന്നത്. അത്തരത്തിൽ ഒരു കൊച്ചു മിടുക്കിയാണ് ചങ്ങനാശേരി ചാഞ്ഞോടി സ്വദേശി പുത്തൻപുരയ്ക്കൽ സാം ജോ ആന്റണിയുടെയും റിയ ജോസിന്റെയും മൂത്ത മകളും യു എ ഇ യിലെ എട്ടാം ക്ളാസ്സ് വിദ്യാർത്ഥിനിയുമായ സൈറ സാം പുത്തൻപുരക്കൽ. കുട്ടി എഴുത്തുകാരിയുടെ ആദ്യ പുസ്തകം എ ടെയിൽ ഓഫ് ട്വിസ്റ്റഡ് ടൈസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഈ മാസം ഏഴിന് വൈകിട്ട് ആറിന് ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം.
സ്വന്തം നോവലിനെക്കുറിച്ച് കുട്ടി എഴുത്തുകാരി പറയുന്നതിങ്ങനെ; ഇത് ഒരു കൊലപാതക രഹസ്യമാണ്. ലോറൻ സിയ ലെക്സിങ്ടൺ എന്ന ഒരു യുവ ബിരുദധാരിയെ പട്ടണത്തിലെ ഗ്രാൻഡ് ലൈബ്രറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഇസബെല്ല സ്കോൺസ് എന്ന വനിതാ ഡിറ്റക്ടീവിനെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നു. അവൾ തുടങ്ങുന്ന ആ അന്വേഷണമാണ് കഥയുടെ ഇതിവൃത്തം. സ്കൂൾ ലൈബ്രേറിയനായിരുന്ന ലതാ മാമിന്റെ സൈറയ്ക്ക് ഒരു കഥ എഴുതിക്കൂടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എന്റെ ഈ പുസ്തകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.