ഇന്ത്യന്‍ ശാസ്ത്രജ്ഞനോടുള്ള ആരാധന; മകന് നല്‍കിയത് ഇന്ത്യന്‍ നാമം: വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്

ഇന്ത്യന്‍ ശാസ്ത്രജ്ഞനോടുള്ള ആരാധന; മകന് നല്‍കിയത് ഇന്ത്യന്‍ നാമം: വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്

ലണ്ടന്‍: ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അമേരിക്കന്‍ ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ പുതിയ വെളിപ്പെടുത്തലില്‍ അത്ഭുതം കൂറിയിരിക്കുകയാണ് ഇന്ത്യന്‍ ജനത. ബ്രിട്ടനില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറോടായിരുന്നു മസ്‌കിന്റെ വെളിപ്പെടുത്തല്‍.

തന്റെ മകന്റെ പേരിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചാണ് മസ്‌ക് വാചാലനായത്. ഇലോണ്‍ മസ്‌കിന് ഷിവോണ്‍ സില്ലിസിലുണ്ടായ മകന്റെ മധ്യ നാമം ചന്ദ്രശേഖര്‍ എന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നൊബേല്‍ ജേതാവ് പ്രൊഫസര്‍ എസ് ചന്ദ്രശേഖറിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ഇക്കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പോസ്റ്റിന് കമന്റുമായി മസ്‌കിന്റെ മുന്‍ പങ്കാളിയും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ് വിദഗ്ധയുമായ ഷിവോണ്‍ സില്ലിസും എത്തി. 'അതേ.. അത് ശരിയാണ്. ഞങ്ങള്‍ അവനെ ശേഖര്‍ എന്ന് വിളിക്കാറുണ്ട്. സുബ്രഹ്‌മണ്യന്‍ ചന്ദ്രശേഖര്‍ എന്ന മഹത് വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പേരിട്ടത്' - അവര്‍ പ്രതികരിച്ചു.

നൊബേല്‍ സമ്മാനം ലഭിച്ച സുബ്രഹ്‌മണ്യം ചന്ദ്രശേഖര്‍ എന്ന മഹത് വ്യക്തിക്കുള്ള ആദരാജ്ഞലിയായാണ് തങ്ങളുടെ മകന്റെ പേരെന്ന് ആവര്‍ത്തിച്ച് ഷിവോണ്‍ സില്ലിസീലും രംഗത്തെത്തിയിട്ടുണ്ട്.

ഭാരതത്തില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി പില്‍ക്കാലത്ത് അമേരിക്കന്‍ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്ത്രജ്ഞനാണ് സുബ്രഹ്‌മണ്യം ചന്ദ്രശേഖര്‍ എന്ന എസ്. ചന്ദ്രശേഖര്‍ ഫിസിക്‌സ്, അസ്‌ട്രോഫിസിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നീ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖര്‍ ലിമിറ്റ് എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തല്‍ മാത്രം മതി ശാസ്ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസിലാക്കാന്‍. 1983 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.