കുവൈറ്റ്: കുവൈറ്റ് മലയാളിയും സാമൂഹിക പ്രവർത്തകനുമായ ടോം കെ ആന്റണി ( 61) നിര്യാതനായി. കുവൈറ്റില്‍ ദീര്‍ഘകാലം ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. കേരളത്തിൽ ചികിത്സയിലിരിക്കെ യാണ് മരണം സംഭവിച്ചത്.
എസ്എംസിഎ കുവൈറ്റ് സാല്‍മിയ ഏരിയ കണ്‍വീനറായി സേവനം അനുഷ്ടിച്ചിരുന്നു. കുവൈറ്റിലെ ബുബിയാന്‍ ബാങ്കിലായിരുന്നു അവസാനമായി ജോലി ചെയ്തിരുന്നത്. കൈനകരി പരേതനായ കാളാശ്ശേരി ആന്റണിയുടെ മകനാണ്. റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥയായ ജോസിയാണ് ഭാര്യ. അതിരമ്പുഴ ആലഞ്ചേരി കുടുംബാംഗമാണ് ജോസി. ഏകമകൾ പൂർണ്ണിമ ആസ്‌ട്രേലിയയിൽ താമസിച്ചുവരുന്നു.
എസ് ബി കോളേജ് അലുമിനി അസോസിയേഷൻ, എസ്എംസിഎ തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു അദ്ദേഹം. എസ്എംസിഎ കുവൈറ്റ് , എസ്ബി കോളേജ് അലുമിനി എന്നീ സംഘടനകൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു .
എറണാകുളം -അങ്കമാലി അതിരൂപതയിലെ പാലാരിവട്ടം ഇടവകയിലെ അംഗമാണ് പരേതൻ . മൃതദേഹം ഇന്നു വൈകുന്നേരം 5 മണിക്ക് വീജോ ഭവൻ സെമിത്തേരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കുന്നതുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.