മുഖ്യമന്ത്രി ഇടപെട്ടു; സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവധി നല്‍കി മന്ത്രി ബിന്ദുവിന് കണ്ണടവാങ്ങാന്‍ 30500 രൂപ അനുവദിച്ചു

 മുഖ്യമന്ത്രി ഇടപെട്ടു; സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവധി നല്‍കി മന്ത്രി ബിന്ദുവിന് കണ്ണടവാങ്ങാന്‍ 30500 രൂപ അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ 30500 അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറ് മാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപയാണ് പൊതുഖജനാവില്‍ നിന്ന് അനുവദിച്ചത്. പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് തുക ലഭിക്കുന്നത് വേഗത്തിലാക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രി കണ്ണടവാങ്ങിയത്. അപ്പോള്‍ തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി തന്നെ ആയിരുന്നു കാരണം. ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പടെ നല്‍കാന്‍ സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടുമ്പോള്‍ കണ്ണടവാങ്ങാന്‍ ചെലവായ കാശ് സര്‍ക്കാര്‍ ചെലവില്‍ ഉള്‍ക്കൊള്ളിച്ച് എഴുതിയെടുത്തതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പു മന്ത്രിയുമായ ഡോ. ആര്‍ ബിന്ദു 2023 ഏപ്രില്‍ 28 ന് തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മുമ്പും കണ്ണട വാങ്ങുന്നതിന് സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ശൈലജ 29,000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണടയുമാണ് സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.