സൗജന്യ 'ബ്ലൂ ടിക്ക്' വെരിഫിക്കേഷന്‍; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പെന്ന് പൊലീസ്

സൗജന്യ 'ബ്ലൂ ടിക്ക്' വെരിഫിക്കേഷന്‍; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പെന്ന് പൊലീസ്

കൊച്ചി: സൗജന്യമായി ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം തട്ടിപ്പെന്ന് പൊലീസ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നുവെന്ന രീതിയിലുള്ള സന്ദേശത്തില്‍ പ്രതികരിക്കേണ്ടെന്നും സംഗതി തട്ടിപ്പാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

വ്യാജ ലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരം വ്യാജ മെസേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.